നി​ല​വി​ൽ ര​ണ്ട് ക​ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന അ​ണ്ടോ​ൾ-​പൊ​താ​വൂ​ർ തൂ​ക്കു​പാ​ലം

അ​ണ്ടോ​ൾ-​പൊ​താ​വൂ​ർ റോ​ഡ് പാ​ലം; 30 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി കാ​ത്ത് നാ​ട്ടു​കാ​ർ

നീ​ലേ​ശ്വ​രം: വ​ർ​ഷ​ങ്ങ​ളാ​യി തൂ​ക്കു​പാ​ല​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ഒ​രു ജ​ന​ത റോ​ഡ് പാ​ല​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്നു. കി​നാ​നൂ​ർ-​ക​രി​ന്ത​ളം, ക​യ്യൂ​ർ-​ചീ​മേ​നി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് തേ​ജ​സ്വി​നി പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട അ​ണ്ടോ​ൾ-​പൊ​താ​വൂ​ർ റോ​ഡ് പാ​ല​ത്തി​നാ​ണ് സ​ർ​ക്കാ​രി​ന്റെ ഭ​ര​ണാ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. 250 മീ​റ്റ​ർ നീ​ള​ത്തി​ലും 7.5 മീ​റ്റ​ർ വീ​തി​യി​ലും ആ​വ​ശ്യ​മാ​യ ന​ട​പ്പാ​ത​യോ​ടും കൂ​ടി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ റോ​ഡ് പാ​ല​ത്തി​നും അ​പ്രോ​ച്ച് റോ​ഡു​ക​ൾ​ക്കു​മാ​യി 30 കോ​ടി രൂ​പ​യു​ടെ ചെ​ല​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തു​മാ​ണ്.

നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള 200 മീ​റ്റ​ർ നീ​ള​മു​ള്ള തൂ​ക്കു​പാ​ല​മാ​ണ് ജ​ന​ങ്ങ​ളു​ടെ ഏ​ക സ​ഞ്ചാ​ര ആ​ശ്ര​യം. എ​ന്നാ​ൽ, മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് കൈ​വ​രി​ക്ക് മു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് യാ​ത്രാ​ക്ലേ​ശം അ​തീ​വ ഗു​രു​ത​ര​മാ​ക്കു​ന്നു.

ചീ​മേ​നി ഗ​വ. സ്കൂ​ൾ, പ​ള്ളി​പ്പു​റം ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​വ​സേ​ന ഈ ​തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ അ​പ​ക​ട​യാ​ത്ര ന​ട​ത്തു​ന്ന​ത്. 47 വ​ർ​ഷം മു​മ്പ് ക​ട​ത്തു​തോ​ണി മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ ഇ​വി​ടെ മ​രി​ച്ചി​ച്ചു​ണ്ട്.

പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് 16 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​ക്ക​റ​ങ്ങാ​തെ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, വി​ല്ലേ​ജ് ഓ​ഫി​സ്, ക​രി​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ചാ​യ്യോ​ത്ത് ഗ​വ. സ്കൂ​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കും. ഈ ​പ്രോ​ജ​ക്ടി​ന് എ​ത്ര​യും വേ​ഗം ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.  

Tags:    
News Summary - Locals await approval for Rs 30 crore Andol-Potavoor Road Bridge project; 200-meter-long suspension bridge is the only means of transportation for the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.