ഷാരോണ്‍
കണ്ണൂർ: വളപട്ടണത്ത് വീട് കുത്തിത്തുറന്ന് അഞ്ച് പവന്റെ ആഭരണം കവര്‍ച്ച ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മോറാഴ മേപ്പൂല്‍ കൊട്ടഞ്ചേരി ഹൗസില്‍ എ. ഷാരോണ്‍ (26) നെയാണ് കണ്ണൂർ എ.സി.പി എം.പി. ആസാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ വളപട്ടണം എസ്.ഐ ടി.എം. വിപിന്‍ അറസ്റ്റ് ചെയ്തത്. അഴീക്കോട് ആറാംകോട്ടം ഞാലില്‍ ഹൗസില്‍ പി. ഷൈനയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.
ജൂലൈ 29ന് പത്ത് മണിക്കും ആഗസ്ത് 13ന് 12 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച. പൊലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് ഷൈനയുടെ ബന്ധുകൂടിയായ ഷാരോണ്‍ പിടിയിലായത്. കവര്‍ച്ചയിലൂടെ കൈവശപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തി ഷാരോണ്‍ ഐഫോണ്‍ വാങ്ങിച്ചിരുന്നു.
ആഡംബര ജീവിതത്തിന് പണം ചിലവഴിക്കുന്ന ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചു. എസ്.ഐമാരായ രാമചന്ദ്രന്‍, അജയന്‍, എ.എസ്.ഐ പി.കെ. ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.