ആറളം ഫാമിൽ വീണ്ടും ആനക്കലി; റബർ മരങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു

കേ​ള​കം:: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​ക്ക​ലി വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ഫാ​മി​ന്റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ റ​ബ​ർ കൃ​ഷി​ക്കു നേ​രെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്റെ ആ​ക്ര​മ​ണം. ബ്ലോ​ക്ക് ആ​റി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ കു​ത്തി​മ​റി​ച്ചും തൊ​ലി പൊ​ളി​ച്ച് തി​ന്നും ആ​ന​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. ഫാ​മി​ന്റെ നി​ല​നി​ൽ​പ്പി​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി വ​ന്യ​മൃ​ഗ​ശ​ല്യം മാ​റു​മ്പോ​ഴും ന​ഷ്ട​പ​രി​ഹാ​ര​മോ ശാ​ശ്വ​ത പ​രി​ഹാ​ര​മോ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

2017 മു​ത​ൽ ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​നി​ടെ ആ​റ​ളം ഫാ​മി​ൽ 134 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഫാ​മി​നു​ണ്ടാ​യ ന​ഷ്ട​ത്തി​ന് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കു​മ്പോ​ഴും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. ഒ​രു​വ​ശ​ത്ത് സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത് ആ​ന​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ഫാ​മി​ന്റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.

വെ​യി​ൽ ക​ടു​ക്കു​ന്ന​തോ​ടെ ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഫാ​മി​ലും സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലും ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ നേ​ര​ത്തേ ത​ന്നെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​ത്തു​ട​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ലും ഫാം ​അ​ധി​കൃ​ത​രി​ലും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും ആ​ന​ക​ൾ വ്യാ​പ​ക​മാ​യി റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. റ​ബ​ർ പാ​ൽ സൂ​ക്ഷി​ക്കു​ന്ന ബാ​ര​ലു​ക​ളും പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും പ​ല​ത​വ​ണ ആ​ന​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്.

തെ​ങ്ങു​കൃ​ഷി ത​ക​ർ​ന്നു; വി​ള​വെ​ടു​പ്പ് കു​ത്ത​നെ കു​റ​ഞ്ഞു

ഒ​രു​കാ​ല​ത്ത് തെ​ങ്ങു​കൃ​ഷി​ക്ക് പേ​രു​കേ​ട്ട സ്ഥ​ല​മാ​യി​രു​ന്നു ആ​റ​ളം ഫാം. ​എ​ന്നാ​ൽ ഇ​ന്ന് തെ​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ൽ പ​ല​തും ത​രി​ശു​ഭൂ​മി​ക്ക് സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ഫാ​മി​ലെ 5,000-ത്തി​ല​ധി​കം തെ​ങ്ങു​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഒ​രോ വി​ള​വെ​ടു​പ്പി​ലും 2.5 ല​ക്ഷം മു​ത​ൽ അ​ഞ്ച് ല​ക്ഷം വ​രെ നാ​ളി​കേ​രം ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 25,000 മു​ത​ൽ 60,000 വ​രെ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന തെ​ങ്ങു​ക​ൾ സം​ര​ക്ഷി​ക്കാ​നും വി​ള​വെ​ടു​പ്പ് ഉ​റ​പ്പാ​ക്കാ​നും ഫാം ​അ​ധി​കൃ​ത​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ക​ശു​മാ​വും ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ

ഫാ​മി​ന്റെ മ​റ്റൊ​രു പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന ക​ശു​വ​ണ്ടി കൃ​ഷി​യും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ക​ശു​വ​ണ്ടി സീ​സ​ണി​ൽ ഫാ​മി​ലെ​ത്തു​ന്ന ആ​ന​ക്കൂ​ട്ടം ക​ശു​വ​ണ്ടി​യും പ​ഴ​ങ്ങ​ളും തി​ന്നു​തീ​ർ​ക്കു​ന്ന​തി​നൊ​പ്പം ക​ശു​മാ​വു​ക​ൾ ച​വി​ട്ടി​മ​റി​ച്ചും ന​ശി​പ്പി​ക്കു​ന്നു. ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം കാ​ര​ണം കൃ​ത്യ​സ​മ​യ​ത്ത് വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ വി​ള​വെ​ടു​പ്പി​നി​റ​ങ്ങാ​ൻ ക​ഴി​യൂ എ​ന്ന​തി​നാ​ൽ കൃ​ഷി​ച്ചെ​ല​വും പ്ര​തി​സ​ന്ധി​യും വ​ർ​ധി​ക്കു​ക​യാ​ണ്.

വ​ന്യ​മൃ​ഗ​ശ​ല്യം തു​ട​ർ​ന്നാ​ൽ ഫാ​മി​ന്റെ ശേ​ഷി​ക്കു​ന്ന കാ​ർ​ഷി​ക സ​മ്പ​ത്തും ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ആ​ന​മ​തി​ൽ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ഫാ​മി​ലെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൃ​ഷി​നാ​ശ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണം. വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഫാ​മി​ന്റെ കാ​ർ​ഷി​ക മേ​ഖ​ല പൂ​ർ​ണ ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു.

Tags:    
News Summary - Elephants attack Aralam farm again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.