Posted On
date_range Updated On
date_range വ്ലോഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
കണ്ണൂർ: കണ്ണൂർ സ്വദേശിയായ വ്ലോഗർ ശിവത്തിൽ അനൂപ് ബൈക്കിൽ കാറിടിച്ച് മരിച്ചു. ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവിസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊതുപ്രശ്നങ്ങൾ സോഷ്യൽമീഡിയയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയും കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകൾ ചെയ്തുമാണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.