പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു
മാഹി: പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു. പള്ളൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഡോ. ഉഷയുടെ വീടിന് സമീപം ഹനീഫയുടെ ഹിഖ്മ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30 നാണ് സംഭവം. ഇലക്ടിക്കൽ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. തീപടർന്ന വിവരമറിഞ്ഞതിനെ തുടർന്ന് പള്ളൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ
രാജേഷും പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്റ്റേഷൻ ഓഫീസർ പി. രതീഷ് കുമാറിന്റെ നേതൃത്വത്തിൽ മാഹിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂനിറ്റുകൾ അതിവേഗം തീ അണക്കുകയായിരുന്നു.
തുടർ രക്ഷാപ്രവർത്തനങ്ങളും നടത്തി. അഡ്വ.ടി.അശോക് കുമാർ എം.എൽ.എയും സ്ഥലത്തെത്തി. ലാപ്ടോപ്പിൽനിന്നോ ടി.വിയിൽ നിന്നോ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ആർക്കും പരിക്കില്ല.
തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, പള്ളൂർ വില്ലേജ് ഓഫീസർ മിനി, പന്തക്കൽ വില്ലേജ് ഓഫീസർ പ്രസന്ന എന്നിവരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.