മദ്യപിച്ച് വാഹനമോടിക്കൽ: രണ്ട് ദിവസത്തിനകം 111 കേസ്

ക​ണ്ണൂ​ർ: നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ മ​ദ്യ​പി​ച്ച് കാ​റോ​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ച് പൊ​ലീ​സ്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ക​ണ്ണൂ​ർ സി​റ്റി ജി​ല്ല​യി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം 111 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 16 രാ​വി​ലെ വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ സി​റ്റി ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് 30 കേ​സു​ക​ളും റോ​ഡു​ക​ളി​ലും ഹൈ​വേ​ക​ളി​ലും ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തി​ന് 124 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. മ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​യി 618 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 88 വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

14-ന് ​ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് 64 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 55 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും 13 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. 15 രാ​വി​ലെ മു​ത​ൽ 16 രാ​വി​ലെ വ​രെ ന​ട​ത്തി​യ ര​ണ്ടാം ഘ​ട്ട ഡ്രൈ​വി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് 47 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 33 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഏ​ഴ് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും ഒ​ന്നി​ല​ധി​കം ത​വ​ണ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തോ​ടൊ​പ്പം ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്തി​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Drunk driving 111 cases in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.