രൂ​പ​യു​ടെ നോ​ട്ടി​ല്‍ ഗാ​ന്ധി​ജി​യു​ടെ അ​ധി​കം ചി​ത്രം അ​ച്ച​ടി​ച്ച​നി​ല​യി​ല്‍

ഇരുവശത്തും ഗാന്ധിജി! ബാങ്ക് കളക്ഷൻ ഏജന്റിനെ കുഴക്കി അച്ചടിപ്പിശകുള്ള 100 രൂപ നോട്ട്

​ത​ല​ശ്ശേ​രി: അ​ച്ച​ടി​പ്പി​ശ​കാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന നൂ​റ് രൂ​പ​യു​ടെ നോ​ട്ട് ല​ഭി​ച്ച​ത് ബാ​ങ്ക് ക​ല​ക്ഷ​ന്‍ ഏ​ജ​ന്റി​നെ കു​ഴ​ക്കി. ത​ല​ശ്ശേ​രി അ​ര്‍ബ​ൻ ബാ​ങ്കി​ലെ ക​ല​ക്ഷ​ന്‍ ഏ​ജ​ന്റാ​യ ന്യൂ​മാ​ഹി ക​ല്ലാ​യി അ​ങ്ങാ​ടി സ്വ​ദേ​ശി കെ.​കെ. ഹാ​ഷി​മി​നാ​ണ് വ്യാ​ജ​നെ​ന്ന് സം​ശ​യി​ക്കു​ന്ന നൂ​റ് രൂ​പ ല​ഭി​ച്ച​ത്. ഗാ​ന്ധി​ജി​യു​ടെ ചി​ത്രം നോ​ട്ടി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ച്ച​ടി​ച്ചു​വ​ന്നു.

നോ​ട്ടി​ന്റെ മ​റു​ഭാ​ഗ​ത്തെ റാ​ണി കി ​വാ​വ് എ​ന്ന ച​രി​ത്ര സ്മാ​ര​ക ചി​ത്ര​ത്തി​ന്റെ മു​ക​ളി​ലാ​ണ് ഗാ​ന്ധി​ജി​യു​ടെ അ​ധി​കം ചി​ത്രം ഉ​ള്ള​ത്. കൂ​ടാ​തെ, ഗാ​ന്ധി​ജി​യു​ടെ തൊ​ട്ട​ടു​ത്താ​യി 100 എ​ന്ന് അ​ക്ക​ത്തി​ലും എ​ഴു​തി​യ​താ​യി കാ​ണാം. സാ​ധാ​ര​ണ നോ​ട്ടി​ല്‍ അ​ച്ച​ടി​ക്കി​ല്ല. പ​ണം എ​ണ്ണു​ന്ന​തി​നി​ടെ​യാ​ണ് ഹാ​ഷി​മി​ന് അ​ച്ച​ടി​പ്പി​ശ​ക് മ​ന​സ്സി​ലാ​യ​ത്. ഉ​ട​ന്‍ ബാ​ങ്കി​ലെ​ത്തി നൂ​റു രൂ​പ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വ്യാ​ജ​ന​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് ആ​ശ്വാ​സ​മാ​യ​ത്. നോ​ട്ടി​ല്‍ ര​ണ്ടി​ട​ത്തും ഗാ​ന്ധി​ജി​യു​ടെ ചി​ത്രം വ​ന്ന​ത് അ​ച്ച​ടി​പ്പി​ശ​കാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.      

Tags:    
News Summary - printing mistake 100 rupees note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.