ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച അ​ഞ്ച് കാ​ട്ടാ​ന​ക​ളെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി

കേ​ള​കം: ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി തു​ട​ർ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​റ​ളം ഫാം ​വ​ട്ട​ക്കാ​ട് മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ച ആ​റ് കാ​ട്ടാ​ന​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​നെ​യാ​ണ് വ​നം വ​കു​പ്പ് ദൗ​ത്യ​സം​ഘം ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് വി​ജ​യ​ക​ര​മാ​യി തു​ര​ത്തി​യ​ത്.

വ​ട്ട​ക്കാ​ട്ട് നി​ന്നും താ​ളി​പ്പാ​റ വ​ഴി കോ​ട്ട​പ്പാ​റ ഫെ​ൻ​സി​ങ് ക​ട​ത്തി​യാ​ണ് ആ​ന​ക​ളെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ ഒ​രു ആ​ന വ​ഴി​മാ​റി ഓ​ട​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​യി. തു​ട​ർ​ന്ന് ഈ ​ആ​ന​യെ​ക്കൂ​ടി കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ൻ ദൗ​ത്യ​സം​ഘം പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം ഡ്രൈ​വ് ത​ൽ​ക്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യൂ​ർ റേ​ഞ്ച്-​കീ​ഴ്പ്പ​ള്ളി, ഇ​രി​ട്ടി, മ​ണ​ത്ത​ണ സെ​ക്ഷ​ൻ സ്റ്റാ​ഫും ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് സ്റ്റാ​ഫും ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഈ ​നി​ർ​ണാ​യ​ക ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പി​ന്റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Five Wild Elephants Chased Back to Sanctuary From Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.