കണ്ണൂര്‍ മാര്‍ക്കറ്റിലെ കടകളില്‍ മോഷണ ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റിലെ കടകളില്‍ മോഷണ ശ്രമം. ബെല്ലാര്‍ഡ് റോഡിലെ സായി ജ്വല്ലറിയിലും ഓറഞ്ച് മൊബൈല്‍ ഫോണ്‍ കടയിലുമാണ് മോഷണ ശ്രമമുണ്ടായത്. ശനിയാഴ്​ച പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. കടകളുടെ പൂട്ട് പൊളിക്കുന്ന ശബ്​ദം കേട്ട് മാര്‍ക്കറ്റിലെ തൊഴിലാളികള്‍ എത്തുമ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

കടകളില്‍ നിന്നു ഒന്നും നഷ്​ടപ്പെട്ടിട്ടില്ല. ചിറക്കല്‍ സ്വദേശി ദില്‍ജിത്തി​െൻറ ഉടമസ്ഥതയിലുള്ളതാണ് സായി ജ്വല്ലറി. ഓറഞ്ച് മൊബൈല്‍ കടയിലെ സി.സി ടി.വി നശിപ്പിച്ച നിലയിലാണ്. മോഷണത്തിനായി ഉപയോഗിച്ച കമ്പിപാര, പിക്കാസ് എന്നിവ കടകളുടെ സമീപത്തു നിന്ന് കണ്ടെത്തി.

സംഭവത്തില്‍ കണ്ണൂര്‍ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്​ധരുമെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - theft attempt in kannur market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.