കണ്ണൂർ: സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ള സ്കൂളുകള്‍ക്കാവശ്യമായ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂര്‍ത്തിയായി. കെ.ബി.പി.എസിെൻറ നിയന്ത്രണത്തിലാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്. അണ് എയ്ഡഡ് സ്കൂളുകള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ജില്ല ഡിപ്പോകളില്‍നിന്നും നല്‍കും.
2020- 21 അധ്യയന വര്‍ഷത്തെ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഏകദേശം 3.03 കോടി വാല്യം ഒന്ന് പാഠപുസ്തകങ്ങളാണ് ആവശ്യമായി വന്നത്.
സംസ്ഥാനമൊട്ടാകെ 3292 സ്കൂള്‍ സൊസൈറ്റികളിലാണ് പാഠപുസ്തകങ്ങള്‍ എത്തിച്ചുനല്‍കിയത്. ഈ വര്‍ഷം ഓരോ സൊസൈറ്റിക്കും ആവശ്യമായ പാഠപുസ്തകങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്ത് എത്തിക്കുന്നത് അതത് ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ്.
പാഠപുസ്തക വിതരണം വേഗത്തിലാക്കുന്നതിെൻറ ഭാഗമായി തൃശൂര്‍, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിലവിലുള്ള ഡിപ്പോകള്ക്ക്് പുറമെ കൂടുതല്‍ ഡിപ്പോകള്‍ തുറന്നും പുസ്തക വിതരണം നടത്തിയിരുന്നു. കോവിഡ് മൂലം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കാരണം പാഠപുസ്തക വിതരണം ആരംഭിക്കാന്‍ വൈകിയെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ഇത്തവണ രണ്ടുമാസം കൊണ്ട് പുസ്തക വിതരണം പൂര്‍ത്തീകരിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.