ഗൂഗ്ൾ മാപ്പ് ചതിച്ചു; സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ മൂന്ന് പേർ കസ്റ്റഡിയിൽ.  സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റ് ആയ കന്റോൺമെന്റ് ഗേറ്റിലൂടെയാണ് യുവാക്കൾ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിയതാണ് ഇതിന് കാരണമെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഗേറ്റിലുണ്ടായിരുന്ന പൊലീസുകാരാണ് വാഹനം തടഞ്ഞത്. ഹോട്ടലിലേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിച്ചതെന്നാണ് ഇവർ പൊലീസിനോട് അറിയിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ കോട്ടയം സ്വദേശികളും ഒരാൾ എറണാകുളം സ്വദേശിയുമാണ്. ഇവർ മദ്യപിച്ചിരുന്നുവെന്നാണു പൊലീസ് നിഗമനം.  

Tags:    
News Summary - three youths arrested for driving car into secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.