സൗഹൃദം നടിച്ച് യുവതിയുടെ 46.5 ഗ്രാം സ്വർണാഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

കൊടുങ്ങല്ലൂർ (തൃശൂർ): യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി 6,80,000 രൂപ വിലവരുന്ന 46.5 ഗ്രാം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. തലശ്ശേരി പുളിച്ചാർച്ചി വീട്ടിൽ ഫഹീം അഹമ്മദിനെയാണ് (23) തൃശൂർ റൂറൽ പൊലീസ് തലശ്ശേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

യുവതിയുമായി സ്നേഹബന്ധം സ്ഥാപിച്ച പ്രതി പിന്നീട് സ്വർണം നൽകി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തിൽനിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. 2025 ഒക്ടോബറിൽ യുവതിയുടെ നാല് പവൻ സ്വർണമാല കൈക്കലാക്കി. പിന്നീട് യുവതിയുമൊത്തുള്ള ഫോട്ടോകൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2026 ജനുവരിയിൽ രണ്ട് കൈ ചെയിനും പാദസരവും തട്ടിയെടുത്തു. യുവതിയുടെ പരാതിയെത്തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Tags:    
News Summary - A young man was arrested for stealing 46.5 grams of gold jewelry from a woman under the pretense of friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.