ജലസുരക്ഷ പദ്ധതി അവലോകന ക്യാമ്പ്

ഇരിട്ടി: ജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലസുരക്ഷ കുരുന്ന് കൈകളിലൂടെ. ഇതിന്റെ ഭാഗമായുള്ള അവലോകന ക്യാമ്പ് പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നു. പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി. പ്രമീള, ബിജു കോങ്ങാടൻ, പി. സാജിത്, ലക്ഷ്മി ലേഖ, കെ.പി. നിഖിൽ, അഷിക, അരുണിമ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അടിസ്ഥാനത്തിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്​കരണ പരിപാടികൾ നടത്താനും ജല നടത്തം സംഘടിപ്പിക്കുവാനുമാണ് അടുത്തഘട്ട പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.