നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിൽ വിവിധ സേനാംഗങ്ങളെ അണിനിരത്തി നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച്

തെരഞ്ഞെടുപ്പ്: പൊലീസ് റൂട്ട് മാർച്ച് നടത്തി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ സേനാംഗങ്ങൾ കണ്ണൂരിൽ റൂട്ട് മാർച്ച് നടത്തി. കണ്ണൂർ സിറ്റി പൊലീസും കേന്ദ്രസേനയും ഉൾപ്പെടെ 430 സേനാംഗങ്ങൾ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്.

സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച മാർച്ച് കാൽടെക്സ് വഴി സഞ്ചരിച്ച് സിറ്റി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമാപിച്ചു.

കണ്ണൂർ അസി. കമീഷണർ ആർ. ഹരിപ്രസാദ്, എ.എസ്.പിമാരായ അഭിഷേക് ഷിറ, അരണ്യ കെയ്മി, കനിക യാദവ്, സൗരഭ് രാജേന്ദു, ചൗഹാൻ രാജ്കുമാർ, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌ നാഥ്, സിറ്റി ഇൻസ്പെക്ടർ ഇ.കെ. ഷിജു, ബി.എസ്.എഫ് ഇൻസ്പെക്ടർ ഗിരീഷ് ഗൊഗോയ് എന്നിവർ പങ്കെടുത്തു. കണ്ണൂർ ടൗൺ, സിറ്റി സ്റ്റേഷനുകളിൽനിന്നുള്ള 70 പൊലീസുകാർക്ക് പുറമെ 90 ബി.എസ്.എഫ് സേനാംഗങ്ങൾ, 150 സി.ആർ.പി.എഫ് സേനാംഗങ്ങൾ, 30 സി.ഐ.എസ്.എഫ് സേനാംഗങ്ങൾ, 90 എസ്.എസ്.ബി സേനാംഗങ്ങൾ എന്നിവരും മാർച്ചിൽ അണിനിരന്നു.

Tags:    
News Summary - Police carry out route march ahead of elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.