തളിപ്പറമ്പ്: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ സർക്കാർ കർക്കശ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ധീരജിന്റെ തളിപ്പറമ്പ് തൃച്ചംബരത്തെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് ധീരജിന്റെ കൊലയെന്ന് മന്ത്രി പറഞ്ഞു. ധീരജിനെ കൊലപ്പെടുത്തിയിട്ടും എതിരാളികൾ വേദനജനകമായ പ്രചാരണങ്ങളാണ് ഇപ്പോഴും നടത്തുന്നത്. നിലവാരമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ തിരുത്തേണ്ടവർ തിരുത്തുന്നില്ല. പകരം അവർ കൂടി അതേറ്റെടുക്കുകയാണ്. ധീരജിന്റെ കൊലപാതകത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ധീരജിന്റെ വസതിയിൽ ഉച്ചക്കെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സ്മൃതികുടീരം സന്ദർശിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് കുമാർ, സി.പി.എം നേതാക്കളായ കെ. ദാമോദരൻ, ടി. ബാലകൃഷ്ണൻ, വി. ജയൻ, ഷിബിൻ കാനായി, പ്രശോഭ് മൊറാഴ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.