കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ അമ്പരപ്പ് ഉളവാക്കിയത് ജെയിംസ് മാത്യുവിന്‍റെ പുറത്തുപോക്കാണ്. പുറത്തുപോയ മറ്റുള്ളവരെല്ലാം 75 എന്ന പ്രായപരിധി പിന്നിട്ടവരാണ്. ജെയിംസ് മാത്യുവിന് വയസ്സ് 60 മാത്രമാണ്. സ്വന്തം താൽപര്യപ്രകാരമാണ് ജെയിംസിന്‍റെ പുറത്തുപോക്ക് എന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചത്. സ്വരം നന്നായിരിക്കെ പാട്ടുനിർത്തുന്നതാണ് നല്ലതെന്ന് പ്രതികരിച്ച ജെയിംസും അക്കാര്യം സ്ഥിരീകരിക്കുന്നു. കണ്ണൂർ കേന്ദ്രീകരിച്ച് തുടർന്നും പ്രവർത്തനരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. കൃഷി ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ഒരുക്കം. എസ്.എഫ്.ഐയിലൂടെ സംസ്ഥാന തലത്തിലേക്ക് ഉയർന്ന ജെയിംസ് ഇക്കഴിഞ്ഞ ജില്ല സമ്മേളനത്തിലാണ് ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായത്. സംസ്ഥാന സമിതിയിൽനിന്ന് മാറിയതോടെ ഇപ്പോൾ ജില്ലയിൽ പാർട്ടിയിൽ കാര്യമായ ചുമതലയൊന്നുമില്ലാതായി. തളിപ്പറമ്പിൽനിന്ന് രണ്ടു തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെയിംസ് എം.വി. ഗോവിന്ദനു വേണ്ടി ഇക്കുറി സീറ്റ് ഒഴിഞ്ഞു. ഭാര്യ എൻ. സുകന്യ നിലവിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറും കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗവുമാണ്. സെക്രട്ടേറിയറ്റിലെ ഏക വനിതയുമാണ്. ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതയുള്ളവരിൽ മുന്നിലാണ് എൻ. സുകന്യ. ഈ സാഹചര്യത്തിൽകൂടിയാണ് ജെയിംസ് മാത്യു കളമൊഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.