പാനൂർ: എൻ.ഡി.എ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപര്യടനത്തിനിടെ സ്ഥാനാർഥിയെ തടഞ്ഞ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായി പരാതി.
പാട്യം മൗവഞ്ചേരി പീടിക ബ്രഹ്മാവ് മുക്കിൽ ഇന്നലെ രാവിലെ 10.45ഓടെയാണ് സംഭവം. തൊട്ടുപിറകിൽ ഉണ്ടായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി. സി.പി.എം പ്രവർത്തകനായ മനോജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാനാർഥി പ്രസംഗിക്കാൻ ആരംഭിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തുകയും തടയാൻ ശ്രമിക്കുകയുംചെയ്തത്.
ബി.ജെ.പി നേതാക്കളായ വി.പി. സുരേന്ദ്രൻ, കെ.സി. വിഷ്ണു, സി.പി. സംഗീത, ഷംജിത്ത് പാട്യം, പി. മജീഷ എന്നിവർ സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ ഏജന്റ് സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ കതിരൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.