ത​ല​ശ്ശേ​രി പു​തി​യ ബ​സ്‌ സ്‌​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ൽ.​ഡി.​എ​ഫ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ റാ​ലി​യി​ൽ സി.​പി.​എം നേ​താ​വ് പ്ര​കാ​ശ് കാ​രാ​ട്ട് സം​സാ​രി​ക്കു​ന്നു

കോൺഗ്രസ്‌ ഗാരന്റി വിശ്വസിക്കാനാവില്ല –പ്രകാശ്‌ കാരാട്ട്‌

ത​ല​ശ്ശേ​രി: കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ്‌ ഗാ​ര​ന്റി​ക​ളൊ​ന്നും വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന്‌ സി.​പി.​എം നേ​താ​വ്‌ പ്ര​കാ​ശ്‌ കാ​രാ​ട്ട്‌. ആ​ദ്യ​മാ​യി ഗാ​ര​ന്റി പ്ര​ഖ്യാ​പി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട തെ​ല​ങ്കാ​ന​യു​ടെ അ​നു​ഭ​വം ന​മ്മു​ടെ മു​ന്നി​ലു​ണ്ട്‌. സ്‌​ത്രീ​ക​ൾ​ക്ക്‌ പ്ര​ഖ്യാ​പി​ച്ച ഗാ​ര​ന്റി​യി​ൽ ഒ​രു ന​യാ​പൈ​സ ന​ൽ​കാ​ത്ത തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​ണ്‌ കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫ്‌ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​തെ​ന്നും പ്ര​കാ​ശ്‌ കാ​രാ​ട്ട്‌ പ​രി​ഹ​സി​ച്ചു.

ത​ല​ശ്ശേ​രി പു​തി​യ ബ​സ്‌ സ്‌​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ൽ.​ഡി.​എ​ഫ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഡ്വ. എം.​എ​സ്‌. നി​ഷാ​ദ്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി കാ​രാ​യി രാ​ജ​ൻ, എ.​എ​ൻ. ഷം​സീ​ർ, സി.​പി. ഷൈ​ജ​ൻ, സി.​കെ. ര​വീ​ന്ദ്ര​ൻ, സി.​കെ. ര​മേ​ശ​ൻ, വി.​കെ. ഗി​രി​ജ​ൻ, കെ. ​സ​ന്തോ​ഷ്‌, കെ. ​വി​ന​യ​രാ​ജ്‌, സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​കാ​ശ് കാ​രാ​ട്ടി​ന്റെ പ്ര​സം​ഗം എം. ​പ്ര​കാ​ശ​ൻ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. എം.​സി. പ​വി​ത്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Congress guarantee cannot be trusted – Prakash Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.