സി ഡിവിഷൻ ലീഗ് ക്രിക്കറ്റ്: കൊട്ടാരം ബ്രദേഴ്സ്, വടക്കുമ്പാട് ക്രിക്കറ്റ് ക്ലബുകൾക്ക് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് എട്ട് വിക്കറ്റിന് തലശ്ശേരി ഐലന്റ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഐലന്റ് ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. മറുപടിയായി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 12.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. 66 റൺസെടുത്ത് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം ഫസൽ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക്​ നടന്ന രണ്ടാം മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 61 റൺസിന് കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തു. മറുപടിയായി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 12.3 ഓവറിൽ 62 റൺസിന് ഓൾ ഔട്ടായി. 23 റൺസും രണ്ട് വിക്കറ്റും വീഴ്ത്തി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് താരം ഷാനിൽ മാൻ ഓഫ് ദി മാച്ചായി. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബ് തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനെയും കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി ക്രൈസ്റ്റ് കോളജിനെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.