തലശ്ശേരി: കണ്ണൂരിനെ സമ്പൂർണ പ്ലാസ്റ്റിക് രഹിത ജില്ലയാക്കാനുള്ള ജില്ല ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ തിറകളും ഹരിത പെരുമാറ്റചട്ടം പാലിച്ച് നടത്താൻ തീരുമാനിച്ചു. ഇതിനായി ക്ഷേത്ര ഭാരവാഹികൾ പഞ്ചായത്തിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. പെരുമാറ്റചട്ടം പാലിക്കുന്നുണ്ടോയെന്ന് പഞ്ചായത്ത് അധികൃതർ പരിശോധിക്കും. ക്ഷേത്ര സംരക്ഷണ സമിതിയും ഇതിന് പിന്തുണ നൽകി. എരഞ്ഞോളി മലാൽ മുത്തപ്പൻ മടപ്പുര ഉത്സവം ഹരിത ചട്ടം പാലിച്ചാണ് ഇത്തവണ നടത്തിയത്. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമസേനാംഗങ്ങളും സേവനമനസ്‌കരായി അണിനിരന്നപ്പോൾ ക്ഷേത്രാങ്കണം പ്ലാസ്റ്റിക് മുക്തമായി. ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. ആർ.എൽ. സംഗീത, ഹരിത കേരള മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ ബാലൻ വയലേരി, ഹരിത കർമസേന സെക്രട്ടറി കെ. ഷീബ തുടങ്ങിയവർ സംബന്ധിച്ചു. ഇനി മുതൽ പഞ്ചായത്തിലെ മുഴുവൻ പൊതുചടങ്ങുകളും ഹരിത പെരുമാറ്റചട്ടം പാലിച്ചാണ് നടത്തുകയെന്ന് പ്രസിഡന്‍റ് അറിയിച്ചു. ------------- Photo -haritham eranjoly -എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഹരിതസേനാംഗങ്ങൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.