ദേശീയ മലമ്പനി മാസാചരണം

കണ്ണൂർ: ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ്, താവക്കര ഗവ. യു.പി സ്‌കൂളുമായി ചേർന്ന് സംഘടിപ്പിച്ചു. അസിസ്റ്റന്റ് എന്റൊമോളജിസ്റ്റ് സി.പി. രമേശൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ഫീർഡ് വർക്കർ യു. പ്രദോഷൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നൽകി. ആരോഗ്യ ബോധവത്കരണ പ്രദർശനവും നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. അനിൽകുമാർ, പി.എൻ. ദീപ, ഇ.എം. ജലജ, ടി.കെ. ബീന, പി. ബേബി രഞ്ജിനി, സി. ധന്യ എന്നിവർ സംസാരിച്ചു. ഫീൽഡ് അസിസ്റ്റൻറ് ഷാജു പനയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.കെ. രജനി നന്ദിയും പറഞ്ഞു. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.