തൊടുപുഴ: വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ടുവണ്ടി ഇടുക്കി കലക്ടറേറ്റിൽ അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും മാറ്റുക, വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുക, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയവയാണ് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആൻഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പദ്ധതിയുടെ ഭാഗമായുള്ള വോട്ടുവണ്ടി പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉടുമ്പന്‍ചോല മണ്ഡലത്തിലേക്കുള്ള വോട്ടുവണ്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജില്ലയില്‍ പര്യടനത്തിന് അഞ്ച് വോട്ടുവണ്ടികളാണുള്ളത്. വിവിപാറ്റ് മെഷീന്‍, ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളും വണ്ടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫ്ലാഗ് ഓഫ് ചടങ്ങില്‍ അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് വോട്ടിങ് മെഷീന്‍ കണ്‍ട്രോള്‍ യൂനിറ്റ് ഉടുമ്പന്‍ചോല റിട്ടേനിങ് ഓഫിസര്‍ എ. സുഹ്‌റക്ക് കൈമാറി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടർ സുജ വര്‍ഗീസ്, ഇലക്ഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.