രണ്ട് കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

അടിമാലി: രണ്ട് കിലോ ഉണക്ക കഞ്ചാവുമായി അഞ്ച് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് ആദിത്യപുരം കോളനി ഭാഗത്ത് വെട്ടുകല്ലുംകുഴിയിൽ വീട്ടിൽ അബിൻ സന്തോഷ് (25), രാജാക്കാട് പഴയവിടുതി കളപ്പുരക്കൽ വീട്ടിൽ രാഹുൽ മുരുകൻ (19), രാജാക്കാട് ചെറുപുറം ഉടുമ്പനാട്ട് റെജി മകൻ അനന്തു റെജി (23), കാന്തിപ്പാറ മുക്കുടിൽ ഗ്യാസ് ഏജൻസിക്ക് സമീപം തറയിൽ അശ്വിൻ അയ്യപ്പൻ (24), എറണാകുളം മുളന്തുരുത്തി വേഴേപറമ്പിൽ ഭാഗത്ത് മൂരിപ്പാറയിൽ അശ്വിൻ ബിജു (24) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് അടിമാലി പൊലീസ് നേര്യമംഗലം പാലത്തിന് സമീപം ഷാപ്പിൻ പടിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും എസ്കോർട്ട് ചെയ്ത് വന്ന ബൈക്കുകളും പിടികൂടി. അടിമാലി സ്റ്റേഷനിലെ എസ്.ഐമാരായ അജീഷ് കെ. ജോൺ, ടി.എം. അബ്ബാസ്, എ.എസ്.ഐ ജാഫർ, സി.പി.ഒമാരായ ജിൻസ്, ജോബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Five people arrested with two kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.