വന്യമൃഗ ആക്രമണം; ഇടുക്കിയിൽ പത്ത് വർഷത്തിനിടെ മരിച്ചത് 81 പേർ
തൊടുപുഴ: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 81. ആക്രമണത്തിൽ 486 പേര്‍ക്ക് പരിക്കേറ്റു. മൂന്നാർ അടക്കമുള്ള തോട്ടം മേഖലയിലാണ് വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായി തുടരുന്നത്.
ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതുമൂലം തോട്ടം തൊഴിലാളികൾക്കു വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. സെവൻ മല എസ്റ്റേറ്റിലെ ഓൾഡ് മൂന്നാർ ഡിവിഷൻ, പെരിയവര എസ്റ്റേറ്റിലെ ആനമുടി ഡിവിഷൻ, പെരിയവര, അരുവികാട് എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷൻ എന്നിവിടങ്ങളിൽ ഒരാഴ്ചയായി കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഓൾഡ് മൂന്നാർ ഡിവിഷനിൽ വിഹരിക്കുന്ന ഒറ്റ ക്കൊമ്പൻ എന്ന ഒറ്റയാനാണ് ജനവാസ മേഖലയിൽനിന്നു പിന്മാറാതെ കൃഷി നശിപ്പിച്ച് ചുറ്റിത്തിരിയുന്നത്. ആനമുടി ഡിവിഷനിൽ കുട്ടി അടക്കം അഞ്ച് ആനകളും ജനവാസ മേഖലയിൽ ഇറങ്ങിനടക്കുന്നുണ്ട്. അരുവികാട് വെസ്റ്റ് ഡിവിഷനിൽ കൊമ്പനും ഏഴ് ആനകളുമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്.
മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിലെ ജനവാസമേഖല, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പടയപ്പ എന്ന കാട്ടാനയുള്ളത്. പെരിയവര ഫാക്ടറിക്കു സമീപം, ചൊക്കനാട് രാത്രികൂടിയടക്കം മൂന്ന് ആനകളുടെ കൂട്ടം വ്യാപകമായി പച്ചക്കറികൃഷികൾ നശിപ്പിക്കുകയും വീടുകൾക്കു സമീപം നിർത്തിയിട്ടിരുന്ന ഒരു ജീപ്പ്, ഓട്ടോറിക്ഷ എന്നിവക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളിലായി 17 ആനകളാണ് രാത്രിയും പകലുമായി ജനവാസ മേഖലകളിൽ തമ്പടിച്ചിരിക്കുന്നത്. കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങിയതു കാരണം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് എസ്റ്റേറ്റ് റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.