ഇ​ടു​ക്കി​യി​ൽ പ്ര​തി​ഷേ​ധം ക​ന​ത്തു; രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം

തൊ​ടു​പു​ഴ: രാ​ത്രി​യാ​ത്ര നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ടു​ക്കി​യി​ൽ പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം രം​ഗ​ത്ത്. ജി​ല്ല​യി​ലാ​കെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ചാ​ണ് ജി​ല്ല ക​ല​ക്ട​റും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്. ജി​ല്ല​യി​ൽ പൊ​തു​ഗ​താ​ഗ​ത​ത്തി​നോ രാ​ത്രി​യാ​ത്ര​ക്കോ നി​ല​വി​ൽ ഒ​രു​വി​ധ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ക​ല​ക്ട​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി, വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മൂ​ന്നാ​ർ, പീ​രു​മേ​ട്, ഉ​ടു​മ്പ​ൻ​ചോ​ല പ്ലാ​ന്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ക്ക് ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

തോ​ട്ടം ഉ​ട​മ​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ബോ​ധ​വ​ത്ക​രി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ൽ​കി​യ ഈ ​ക​ത്തി​നെ, ജി​ല്ല​യി​ലാ​കെ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ച ഉ​ത്ത​ര​വാ​യി ചി​ല​ർ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും പ​രി​ഭ്രാ​ന്തി​ക്കും ഇ​ട​യാ​ക്കി​യ​ത്. ​തോ​ട്ടം മേ​ഖ​ല​ക​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ത്തെ രാ​ത്രി​യാ​ത്ര നി​രോ​ധ​ന​മാ​യി കാ​ണേ​ണ്ട​തി​ല്ല.

അ​തേ​സ​മ​യം, ജി​ല്ല​യി​ൽ റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മ്പോ​ഴു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും, വ​ന്യ​ജീ​വി ഭീ​ഷ​ണി​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പും റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീ​മും ന​ൽ​കു​ന്ന സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ്ലാ​ന്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ വ​നം​വ​കു​പ്പ് നി​ർ​ണ​യി​ച്ചി​ട്ടു​ള്ള ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ ഉ​റ​പ്പാ​ക്ക​ണം.

വി​ഷ​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - No Night Travel Restrictions in Idukki: District Collector Denies Rumors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.