നേര്യമംഗലത്ത് ആർച്ച് പാലം നിർമാണം അവസാനഘട്ടത്തിൽ; അ​ടു​ത്ത​മാ​സം 15ന​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് എം.​പി

അ​ടി​മാ​ലി: എ​റ​ണാ​കു​ളം-​ഇ​ടു​ക്കി ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഉ​രു​ക്ക് നി​ർ​മി​ത ആ​ർ​ച്ച് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. പാ​ലം ഒ​ക്ടോ​ബ​ർ 15ന് ​മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി പ​റ​ഞ്ഞു. കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85ൽ ​നേ​ര്യ​മം​ഗ​ല​ത്താ​ണ് പു​തി​യ ആ​ർ​ച്ച് പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​നി ടാ​റി​ങ് ഉ​ൾ​പ്പെ​ടെ അ​വ​സാ​ന വ​ട്ട പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 1935ൽ ​രാ​ജ​ഭ​ര​ണ കാ​ല​ത്ത് നി​ർ​മി​ച്ച പ​ഴ​യ ആ​ർ​ച്ച് പാ​ല​ത്തി​ന്‍റെ അ​തേ മാ​തൃ​ക​യി​ൽ പ​ഴ​യ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ പാ​ല​വും നി​ർ​മി​ക്കു​ന്ന​ത്.

2027 മാ​ർ​ച്ച് വ​രെ ക​രാ​ർ ക​മ്പ​നി​ക്ക് കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് ഒ​ക്ടോ​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. 13 മീ​റ്റ​ർ വീ​തി​യി​ൽ വീ​തി​യി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ പാ​ല​ത്തി​ൽ എ​ട്ട് മീ​റ്റ​ർ ടാ​റി​ങ്, ര​ണ്ട​ര മീ​റ്റ​ർ വീ​തി​യി​ൽ ഇ​രു സൈ​ഡു​ക​ളി​ലും ന​ട​പ്പാ​ത​യും ഉ​ണ്ടാ​കും.

ഇ​ടു​ക്കി- എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് പെ​രി​യാ​റി​ന് കു​റു​കെ നേ​ര്യ​മം​ഗ​ല​ത്തു​ള്ള പാ​ലം ഏ​ഷ്യ​യി​ലെ ആ​ദ്യ എ ​ക്ലാ​സ് ആ​ർ​ച്ച് പാ​ല​മാ​ണ്. 90 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യാ​ണ് ഉ​രു​ക്കു​നി​ർ​മി​ത ആ​ർ​ച്ച് പാ​ലം വ​രു​ന്ന​ത്.പ​ഴ​യ ആ​ർ​ച്ച് പാ​ല​ത്തി​ന്റെ മാ​തൃ​ക​യി​ലാ​ണ് 214 മീ​റ്റ​ർ നീ​ള​മു​ള്ള പു​തി​യ ബോ ​സ്ട്രി​ങ് സ്റ്റീ​ൽ ആ​ർ​ച്ച് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 42 മീ​റ്റ​ർ നീ​ള​ത്തി​ൽ 5 സ്പാ​നു​ക​ളാ​ണ് പു​തി​യ പാ​ല​ത്തി​നു​ള്ള​ത്. പാ​ല​ത്തി​ൽ പാ​കി​യി​ട്ടു​ള്ള സ്റ്റീ​ൽ പ്ര​ത​ല​ത്തി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ അ​ന്തി​മ ഘ​ട്ട പ​ണി​ക​ൾ മാ​ത്ര​മാ​കും ബാ​ക്കി​യാ​കു​ന്ന​ത്.

പാ​ലം പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൂ​ന്നാ​റി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ലാ​തെ സു​ഗ​മ​മാ​യി പെ​രി​യാ​റി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​കും. രാ​ജ​ഭ​ര​ണ കാ​ല​ത്തെ പ​ഴ​യ പാ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട് . നേ​ര്യ​മം​ഗ​ലം മു​ത​ൽ മൂ​ന്നാ​ർ വ​രെ ര​ണ്ട് വ​രി പാ​ത​യു​ടെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. വ​ള​റ മു​ത​ൽ മൂ​ന്നാ​ർ വ​രെ ര​ണ്ട് വ​രി പാ​ത​യു​ടെ നി​ർ​മാ​ണ​വും 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ വാ​ള​റ മു​ത​ൽ നേ​ര്യ​മം​ഗ​ലം വ​രെ വ​ന​പാ​ത​യി​ൽ 14 .5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. കോ​ട​തി ഈ ​വി​ഷ​യ​ത്തി​ൽ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​ത്താ​ണ് കാ​ര​ണം.

റോ​ഡ് വി​ക​സ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യും ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 30നാ​ണ് കേ​സ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്. 

Tags:    
News Summary - Construction of arch bridge at Neryamangalam in final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.