കരാട്ടേ ദേശീയ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്ന സഹോദരങ്ങള്‍
ഈ വീട്ടിലെ കുട്ടിക്കൂട്ടത്തിന് കരാട്ടേ കുട്ടിക്കളിയല്ല
നെടുങ്കണ്ടം: മൂന്നും നാലും അഞ്ചും വയസില്‍ കരാട്ടേ അഭ്യസിക്കാന്‍ തുടങ്ങിയ ഈ വീട്ടിലെ സഹോദരങ്ങള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിലാണ്. അതുകൊണ്ടുതന്നെ എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ജിജി -മര്‍ഫി ദമ്പതികളുടെ മക്കളായ കുട്ടിക്കൂട്ടത്തിന് കരാട്ടെ വെറും കുട്ടിക്കളിയല്ല.
കൃത്യമായ ചിട്ടയോടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ സപര്യയാണ്. മൂത്തമകള്‍ ജോര്‍ദാന്‍ അഞ്ചാം വയസിലാണ് കരാട്ടെ അഭ്യസിക്കാന്‍ ആരംഭിച്ചതെങ്കില്‍ രണ്ടാമന്‍ ജോനാഥന്‍ നാലാം വയസിലും ഇളയ മകന്‍ ജോവാക്കിം മൂന്നാം വയസിലും കരാട്ടെ പഠനം ആരംഭിച്ചു. ഇത് മൂന്നാം തവണയാണ് തുടര്‍ച്ചയായി സഹോദരങ്ങള്‍ സി.ഐ.എസ്.സി.ഇ കേരളയെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിന് മാറ്റുരക്കാനൊരുങ്ങുന്നത്.
ബിരുദ വിദ്യാര്‍ഥിനിയായ ജോര്‍ദാന്‍ ദേശീയതലത്തിൽ നേരത്തെ വെള്ളി മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണം കരസ്ഥമാക്കിയാണ് ജോവാക്കിം ഇടുക്കിയുടെ കരുത്ത് ദേശീയ തലത്തില്‍ അറിയിച്ചത്. കട്ടപ്പന ഓക്‌സിലിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും അത്‌ലറ്റിക് രംഗത്തും സജീവമാണ്.
എഴുകുംവയല്‍ കരാട്ടെ അക്കാദമിയുടെ കീഴിലാണ് മൂവരും കരാട്ടെ അഭ്യസിക്കുന്നത്. കരാട്ടെ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കൂടിയായ ജോഷി മാത്യു ജോസഫിന്റെയും പൊതു പ്രവര്‍ത്തകനായ സുരേഷ് പള്ളിയാടിയുടെയും നേതൃത്വത്തിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. സബ് ജില്ല സ്‌കൂള്‍ ഗെയിംസില്‍ ഇത്തവണയും മികച്ച നേട്ടം ആവര്‍ത്തിക്കാന്‍ അക്കാദാമിക്ക് കഴിഞ്ഞു. 13 കുട്ടികളാണ് ജില്ല സ്‌കൂള്‍ ഗെയിംസിന് യോഗ്യത നേടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.