പാ​വ​ല്‍-​പ​യ​ര്‍ കൃ​ഷി ഹൈ​റേ​ഞ്ചി​ല്‍നി​ന്ന് പ​ടി​യി​റ​ങ്ങു​ന്നു

അ​ടി​മാ​ലി: ഒ​രു കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ന്റെ മു​ഖ്യ വ​രു​മാ​ന​മാ​യി മാ​റി​യ പാ​വ​ല്‍-​പ​യ​ര്‍ കൃ​ഷി പ​ടി​യി​റ​ങ്ങു​ന്നു. ജി​ല്ല​യി​ല്‍ 500 ഹെ​ക്ട​റി​ന് മു​ക​ളി​ല്‍ കൃ​ഷി​യി​റ​ക്കി​യി​രു​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ 100 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു​പോ​ലും കൃ​ഷി ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. വി​ള​നാ​ശ​വും വ​ന്യ​മൃ​ഗ​ശ​ല്യ​വും വി​പ​ണ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തു​മാ​ണ് കാ​ര​ണം. നേ​ര​ത്തെ സ​ജീ​വ​മാ​യി​രു​ന്ന ഗ്രാ​മീ​ണ കാ​ര്‍ഷി​ക ച​ന്ത​ക​ളും ഇ​പ്പോ​ള്‍ എ​ങ്ങു​മി​ല്ല. വി.​എ​സ്.​പി.​കെ ച​ന്ത​ക​ളും ഇ​ല്ലാ​താ​യി.

നേ​ര​ത്തെ മു​ഖ്യ​മാ​യി പാ​വ​ല്‍ - പ​യ​ര്‍ കൃ​ഷി​യി​റ​ക്കി​യി​രു​ന്ന അ​ടി​മാ​ലി, മാ​ങ്കു​ളം, കൊ​ന്ന​ത്ത​ടി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, വെ​ള​ള​ത്തൂ​വ​ല്‍, ക​ഞ്ഞി​കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​പ്പോ​ള്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ ഈ ​കൃ​ഷി കു​റ​ഞ്ഞു. ഏ​ത്ത​വാ​ഴ കൃ​ഷി​യും വ​ലി​യ രീ​തി​യി​ല്‍ കു​റ​ഞ്ഞു. ഒ​രു​കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തു​ട​ങ്ങി​യ കാ​ര്‍ഷി​ക വി​പ​ണി​യി​ല്‍ മു​ഖ്യ​മാ​യി എ​ത്തി​യി​രു​ന്ന​തും ഏ​ത്ത​ക്കാ​യും പാ​വ​ല്‍, പ​യ​ര്‍, പ​ട​വ​ല്‍ മു​ത​ലാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി​രു​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​പ്പോ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ഇ​തോ​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല​യാ​ണ് ഈ ​കാ​ര്‍ഷി​ക വി​ള​ക​ള്‍ക്ക്.

ഏ​ത്ത​പ്പ​ഴ​ത്തി​ന് കി​ലോ​ക്ക് 80 രൂ​പ വി​ല​യാ​ണ്. പ​യ​ര്‍, പാ​വ​ല്‍, പ​ട​വ​ലം എ​ന്നി​വ​ക്ക് ശ​രാ​ശ​രി 60 മു​ത​ല്‍ 90 രൂ​പ​വ​രെ​യാ​ണ് വി​ല. പാ​വ​ല്‍ -പ​യ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് നേ​ര​ത്തെ കൃ​ഷി​വ​കു​പ്പി​ന്റെ പ​ല പ​ദ്ധ​തി​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പ​റ​യ​ത്ത​ക്ക പ​ദ്ധ​തി​ക​ള്‍ ഒ​ന്നു​മി​ല്ല. ഇ​തോ​ടെ 12 മാ​സ​വും വി​ള​വ് ല​ഭ്യ​മാ​കു​ന്ന കൃ​ഷി​യാ​ണ് ഇ​പ്പോ​ള്‍ പ​ടി​യി​റ​ങ്ങു​ന്ന​ത്.

കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി മു​ത​ലാ​യ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ മ​ര​ച്ചീ​നി കൃ​ഷി​യും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കൃ​ഷി കു​റ​ഞ്ഞ​തോ​ടെ വി​ല​യും വ​ർ​ധി​ച്ചു. ഒ​രു കി​ലോ​ക്ക് 45 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. വ​രും നാ​ളു​ക​ളി​ല്‍ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. മ​റ്റ് ജി​ല്ല​ക​ളി​ല്‍നി​ന്നാ​ണ് ഇ​പ്പോ​ള്‍ മ​ര​ച്ചീ​നി ജി​ല്ല​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. അ​ടി​മാ​ലി, മാ​ങ്കു​ളം, കൊ​ന്ന​ത്ത​ടി, വെ​ള​ള​ത്തൂ​വ​ല്‍, രാ​ജാ​ക്കാ​ട്, വാ​ത്തി​ക്കു​ടി, ക​ഞ്ഞി​കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി മ​ര​ച്ചീ​നി കൃ​ഷി ചെ​യ്തി​രു​ന്ന​ത്.

Tags:    
News Summary - Yardlong Bean Cultivation Declines in the High Ranges.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.