ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗം തടയുന്നതിനായി നടത്തിയ പരിശോധന
സുരക്ഷിതമല്ലാത്ത പാചക എണ്ണ ഏഴ് ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്ക് പിഴ
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗം തടയുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ഓപറേഷന് തെളിമ എന്ന പേരില്‍ പരിശോധന ഡ്രൈവ് നടത്തി. 32 പരിശോധനകള്‍ നടത്തിയതില്‍ കണ്ടെത്തിയ ടാര്‍ട്രാസൈന്‍ പോലുള്ള കൃത്രിമ കളറുകളുടെ ഉപയോഗം, വൃത്തിഹീനമായ സാഹചര്യങ്ങള്‍ മുതലായ ന്യൂനതകള്‍ക്ക് ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ശിപാര്‍ശ ചെയ്തു.
വഴിയോര ഭക്ഷണശാലകള്‍, ചായക്കടകള്‍, തട്ടുകടകള്‍, പൊരിച്ച പലഹാരങ്ങള്‍ തയാറാക്കുന്ന സ്ഥാപനങ്ങള്‍, പാചക എണ്ണ വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് പരിശോധനകള്‍ നടത്തിയത്.
സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ടി.പി.സി മീറ്റര്‍, മൊബൈല്‍ ലബോറട്ടറി എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തിയാണ് പരിശോധനകള്‍ നടത്തുന്നത്.
ഇടുക്കി അസി. ഭക്ഷ്യസുരക്ഷ കമീഷണര്‍ ബൈജു പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ജില്ലയില്‍ പരിശോധനകള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.