നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ര​ങ്ങു​ണ​ർ​ന്നു; ഇ​നി മീ​ന​ച്ചൂ​ടി​നെ വെ​ല്ലു​ന്ന പോ​രാ​ട്ട​ച്ചൂ​ട്

തൊ​ടു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​തോ​ടെ മ​ല​യോ​ര ജി​ല്ല​യി​ൽ വോ​ട്ട​ര​ങ്ങു​ണ​ർ​ന്നു. ഇ​നി ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നും പി​ടി​ച്ചെ​ടു​ക്കാ​നും ശ​ക്തി തെ​ളി​യി​ക്കാ​നു​മൊ​ക്കെ​യു​ള്ള മു​ന്ന​ണി​ക​ളു​ടെ നെ​ട്ടോ​ട്ട​ത്തി​ന്റെ നാ​ളു​ക​ളാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ര​വം ഒ​തു​ങ്ങി മൂ​ന്നു​മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് നാ​ടും ന​ഗ​ര​വും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ര​വ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഇ​ക്കു​റി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ​ത​ന്നെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ മു​ന്ന​ണി​ക​ൾ​ക്ക് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നും ഒ​രു​ക്ക​ങ്ങ​ൾ​ക്കും വേ​ണ്ട​ത്ര സ​മ​യ​വും കി​ട്ടി​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്ക് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ൾ

ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി നി​ർ​ണ​യ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. തൊ​ടു​പു​ഴ, ഇ​ടു​ക്കി, പീ​രു​മേ​ട്, ദേ​വി​കു​ളം, ഉ​ടു​മ്പ​ഞ്ചോ​ല എ​ന്നി​വ​യാ​ണ​വ. ക​ഴി​ഞ്ഞ നി‍യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചി​ൽ നാ​ലും എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. തൊ​ടു​പു​ഴ മാ​ത്ര​മാ​യി​രു​ന്നു യു.​ഡി.​എ​ഫി​നെ തു​ണ​ച്ച​ത്. എ​ന്നാ​ൽ, മൂ​ന്ന് മാ​സം മു​മ്പ് ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ യു.​ഡി.​എ​ഫ് ത​രം​ഗ​മാ​ഞ്ഞ​ടി​ച്ചു. 55 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 37 എ​ണ്ണം യു.​ഡി.​എ​ഫ് തൂ​ത്ത് വാ​രി. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളും എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ഴും യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി.

ഈ ​ക​ണ​ക്കു​ക​ൾ വെ​ച്ച് ജി​ല്ല​യി​ലെ ഒ​ന്നൊ​ഴി​ച്ച് നാ​ല് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളും യു.​ഡി.​ഫി​നാ​ണ് പൂ​ർ​ണ​മാ​യ മേ​ൽ​കൈ. എ​ന്നാ​ലി​ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മാ​ണെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് പ്ര​തി​ഫ​ലി​ക്കി​ല്ലെ​ന്നു​മാ​ണ് എ​ൽ.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്.

നി​ർ​ണാ​യ​ക​മാ​യി ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും

മ​ല​യോ​ര ജി​ല്ല​യി​ൽ വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് ക​ർ​ഷ​ക​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​പ്പം ഉ​ടു​മ്പ​ഞ്ചോ​ല, ദേ​വി​കു​ളം അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​മി​ഴ് വോ​ട്ട​ർ​മാ​രും ഏ​റെ​യു​ണ്ട്. നി​ല​വി​ൽ ഇ​വ​രു​ടെ സ്വാ​ധീ​ന​മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ട​ത് മു​ന്ന​ണി​യാ​ണ് നേ​ട്ടം കൊ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മേ​ഖ​ല​ക​ളി​ലും കാ​റ്റ് മാ​റി​വീ​ശി‍യ​താ​ണ് മു​ന്ന​ണി​യു​ടെ ആ​ശ​ങ്ക. ബി.​ജെ.​പി​ക്ക് 2016നെ ​അ​പേ​ക്ഷി​ച്ച് 2021ൽ ​വോ​ട്ട് നി​ല​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വാ​ണ് സം​ഭ​വി​ച്ച​ത്. ഇ​ത് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​വ​രും ഇ​ത്ത​വ​ണ ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Legislative Assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.