ക​ല്ലാ​ർ അ​റു​പ​താം മൈ​ലി​ൽ ദേ​ശീ​യ​പാ​ത​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ ഭാ​ഗം

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കല്ലാർ അറുപതാംമൈലിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. നിർമാണത്തിലിരുന്ന സംരക്ഷണഭിത്തിയും മണ്ണുമാണ് ഇടിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് സംഭവം. നിർമാണത്തിലെ പിഴവാണ് സംരക്ഷണ ഭിത്തി ഇടിയാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

രണ്ട് ദിവസമായി ശക്തമായ മഴയാണ് അടിമാലി മൂന്നാർ മേഖലകളിൽ രേഖപ്പെടുത്തിയത്. ഇത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതമൂലം നേര്യമംഗലം മുതൽ മൂന്നാർ വരെ പലയിടങ്ങളിലും റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം സബ് സ്റ്റേഷൻ മേഖലയിൽ പുഴക്ക് സമാനമായ രീതിയിൽ റോഡിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു.

Tags:    
News Summary - ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.