കാ​രി​ക്കോ​ട് ജി​ല്ല ആ​ശു​പ​ത്രി

തൊടുപുഴ ജില്ല ആശുപത്രിക്ക് കർമപദ്ധതി; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

തൊ​ടു​പു​ഴ: ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യ കാ​രി​ക്കോ​ടു​ള്ള ജി​ല്ല ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി. ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന-​ജി​ല്ല ത​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും മൂ​ലം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് പ​രാ​തി​ക​ൾ വ്യ​പ​ക​മാ​യി​രി​ക്കെ​യാ​ണ് വ​കു​പ്പ് മ​ന്ത്രി നേ​രി​ട്ടെ​ത്തി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന​ത്.

ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും

നി​ല​വി​ൽ ആ​ശു​പ​ത്രി നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം ഡോ‍ക്ട​ർ​മാ​രു​ടെ കു​റ​വാ​ണ്. ആ​കെ 34 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​തി​ൽ 24 എ​ണ്ണ​ത്തി​ലാ​ണ് ആ​ളു​ക​ളു​ള്ള​ത്. എ​ട്ട് ഡോ​ക്ട​ർ​മാ​ർ വേ​ണ്ട അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള്ള​ത് നാ​ല് പേ​രാ​ണ്. മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ വേ​ണ്ട ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള​ത് ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ്. മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ വേ​ണ്ട സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലാ​രു​മി​ല്ല. ന​ഴ്സു​മാ​ര​ട​ക്ക​മു​ള്ള മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​യും ഇ​ത് ത​ന്നെ.

ജി​ല്ല ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും മു​മ്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​തേ സ്റ്റാ​ഫ് പാ​റ്റേ​ണാ​ണ് ഇ​വി​ടെ ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. ഇ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം, ശി​ശു​രോ​ഗ വി​ഭാ​ഗം, സ​ർ​ജ​റി വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ളാ​ണ്. ആ​രോ​ഗ്യ മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ദി​വ​സ​വും ചി​കി​ത്സ നി​ഷേ​ധം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും വി​വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.

പു​തി​യ ഒ.​പി ബ്ലോ​ക്ക്

കെ​ട്ടി​ട​ങ്ങ​ള​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും കാ​ലോ​ചി​ത പ​രി​ഷ്കാ​രം കൊ​ണ്ടു​വ​രാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ.​പി വി​ഭാ​ഗം, ഫാ​ർ​മ​സി, ലാ​ബ് എ​ന്നി​വ​യെ​ല്ലാം ഒ​റ്റ​ക്കു​ട​ക്കീ​ഴി​ലാ​ക്കി പു​തി​യ ഒ.​പി ബ്ലോ​ക്ക് നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കും. ഇ​തോ​ടൊ​പ്പം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. ഇ​തി​ന് വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ലേ​ല ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മോ​ർ​ച്ച​റി, ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് ഒ​ഴി​കെ​യു​ള്ള പ​ഴ കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന അ​ൾ​ട്രാ​സൗ​ണ്ട്, സി.​ടി സ്കാ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളെ കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യു​ണ്ടാ​യി. എ​ൻ.​എ​ച്ച്.​എ​മ്മി​ൽ നി​ന്ന​ട​ക്കം ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചും ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റം വേ​ണ്ട ഡോ​ക്ട​ർ​മാ​ർ​ക്ക് അ​ത് ന​ൽ​കി​യും ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നെ കു​റി​ച്ചും മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ നി​ർ​ദേ​ശം ന​ൽ​കി.

ല​ക്ഷ്യം രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം -സൂ​പ്ര​ണ്ട്

ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സൂ​പ്ര​ണ്ട് ഡോ. ​സാം​പോ​ൾ. താ​ൻ ചു​മ​ത​ല​യേ​റ്റി​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. ഇ​വി​ടെ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വാ​ണ് വ​ലി​യ പ്ര​തി​സ​ന്ധി. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടെ​ന്ന നി​ല​യി​ൽ മൂ​ന്ന് വ​ർ​ഷം ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ കാ​രി​ക്കോ​ടു​ള്ള ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടാ​യി ചു​മ​ത​ല​യേ​റ്റ​ത്.

Tags:    
News Summary - Review meeting chaired by Health Minister and Action plan for Thodupuzha District Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.