തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​​ത്രി​യി​ൽ ഉ​പ​രോ​ധം ന​ട​ത്തി​യ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സ്​ ത​മ്മി​ലു​ണ്ടാ​യ ഉ​ന്തും ത​ള്ളും

ചി​കി​ത്സ​യും മ​രു​ന്നും ല​ഭി​ക്കു​ന്നി​ല്ല; മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​​ത്രി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ

​തൊ​ടു​പു​ഴ: ആ​രോ​ഗ്യ മ​​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​ന്​ പി​ന്നാ​ലെ സം​ഘ​ർ​ഷ​വും ഉ​പ​രോ​ധവും. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​യും ഡി.​എം.​ഒ.​എ​യെ​യും​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വെ​ച്ചു. രോ​ഗി​ക​ൾ​ക്ക്​ ചി​കി​ത്സ​യും മ​രു​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഉ​പ​രോ​ധം. വി​ഷ​യ​ത്തി​ൽ​ സൂ​പ്ര​ണ്ട്​ ച​ർ​ച്ച​ക്ക്​ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫി​സി​ലേ​ക്ക്​ ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി സൂ​പ്ര​ണ്ടി​ന്‍റെ കാ​ബി​നി​ൽ ഡി.​എം.​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ആ​ശു​പ​ത്രി വി​ക​സ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ​നി​യും ശ്വാ​സം​മു​ട്ട​ലും ബാ​ധി​ച്ചെ​ത്തി​യ കു​ട്ടി​യെ കോ​ട്ട​യ​ത്തേ​ക്ക്​ റ​ഫ​ർ ചെ​യ്തി​രു​ന്നു. കു​ട്ടി​ക്ക്​ വേ​ണ്ട വി​ധ​ത്തി​ലു​ള്ള ചി​കി​ത്സ ല​ഭി​​ച്ചി​ല്ലെ​ന്ന പ​രാ​തി​യും ഇ​തോ​ടെ ഉ​ണ്ടാ​യി.

ച​ർ​ച്ച​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ന്ത്രി​യോ​ട്​ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണം ചോ​ദി​ച്ചെ​ങ്കി​ലും സൂ​പ്ര​ണ്ടി​നോ​ട് സം​സാ​രി​ക്കാ​ൻ പ​റ​ഞ്ഞ ശേ​ഷം മ​ട​ങ്ങി. ഇ​തി​നി​ടെ പൂച്ചയുടെ ക​ടി​യേ​റ്റ കു​ട്ടി​യു​മാ​യി മൂ​ന്നാം​ത​വ​ണ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നെ​ത്തി​യ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്ന​താ​യ പ​രാ​തി ഉ​ന്ന​യി​ച്ചു. ഇ​തി​നൊ​പ്പം മ​രു​ന്നി​നെ​ത്തി​യ മ​റ്റു ചി​ല​രും ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ പൊ​തി​ച്ചോ​ർ വി​ത​ര​ണ​​ത്തി​നെ​ത്തി​യ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി സൂ​​പ്ര​ണ്ടി​ന്‍റെ ഓ​ഫി​സി​ലേ​ക്ക്​ ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സൂ​​​പ്ര​ണ്ടും ഡി.​എം.​ഒ​യു​മാ​ണ്​ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധം തു​ട​ങ്ങി​യ​തോ​ടെ പൊ​ലീ​സെ​ത്തി. സ​മ​ര​ക്കാ​രെ നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​ഘ​ർ​ഷാ​വ​സ്ഥ​ലാ​യി. തു​ട​ർ​ന്ന്​ പൊ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ര​ണ്ടു​വി​ഷ​യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​തി​നാ​ൽ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ട്ര​ഷ​റ​ർ എം.​എ​സ്. ശ​ര​ത് പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചി​കി​ത്സ​യി​ൽ വീ​ഴ്ച വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും​ സൂ​പ്ര​ണ്ട് സാം ​പോ​ളും അ​റി​യി​ച്ചു.

Tags:    
News Summary - ചി​കി​ത്സ​യും മ​രു​ന്നും ല​ഭി​ക്കു​ന്നി​ല്ല; മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​​ത്രി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.