തൊടുപുഴ: ചാഴികാട്ട് ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷന്‍റെ ധനസഹായം. ഫൗണ്ടേഷനുവേണ്ടി തൊടുപുഴ നഗരസഭ കൗൺസിലർ പ്രഫ. ജെസി ആന്‍റണി ചാഴികാട്ട് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫന് തുക കൈമാറി. ചാഴികാട്ട് ഹോസ്പിറ്റൽ ജനറൽ മാനേജർ തമ്പി എരുമേലിക്കര, നഴ്സിങ് സൂപ്രണ്ട് ഷിനി തോമസ്, മുത്തൂറ്റ് ഫിനാൻസ് മാനേജർമാരായ എം.സി. ജോയി, ജിന്‍റോ ജോസ്, എസ്. സജിത, രജി ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. TDL CHAZHIKATTUHOSPITAL മുത്തൂറ്റ് ഫൗണ്ടേഷന്‍റെ ധനസഹായം തൊടുപുഴ നഗരസഭ കൗൺസിലർ പ്രഫ. ജെസി ആന്‍റണി ചാഴികാട്ട് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫന് കൈമാറുന്നു 15പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്ച 15പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 42പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അയ്യപ്പൻകോവിൽ ഒന്ന്, കട്ടപ്പന ഒന്ന്, വാത്തിക്കുടി ഒന്ന്, വെള്ളിയാമറ്റം മൂന്ന്, മണക്കാട് ഒന്ന്, തൊടുപുഴ രണ്ട്, കരിമണ്ണൂർ ഒന്ന്, ഉടുമ്പന്നൂർ ഒന്ന്, ചക്കുപള്ളം ഒന്ന്, നെടുങ്കണ്ടം ഒന്ന്, വെള്ളത്തൂവൽ രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.