മുട്ടം: മൂന്ന് വാഹനാപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്. മുട്ടം സബ് സ്റ്റേഷന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൊലീസുകാരന് ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ അപകടം. രാവിലെ പതിനൊന്ന് മണിക്കും രാത്രി ഒൻപത് മണിക്കും ഉണ്ടായ മറ്റു രണ്ട് ബൈക്ക് അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കുകൾ സമീപത്തെ മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെയെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ മൂലമറ്റം റൂട്ടിൽ വാഹനാപകടങ്ങൾ നിത്യസംഭവമാണ്. റോഡിന്റെ അശാസ്ത്രീയ നിർമാണവും സൂചന ബോർഡുകളുടെ അഭാവവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.