കൃഷിയിടത്തിലിറങ്ങിയ കുരങ്ങ്
വണ്ണപ്പുറം: മലയോര മേഖലയിൽ കൃഷിയിടങ്ങൾ വെളുപ്പിച്ച് കുരങ്ങന്മാരുടെ വിളയാട്ടം. വണ്ണപ്പുറം പഞ്ചായത്തിലെ ദർഭത്തൊട്ടി, കമ്പകക്കാനം, മുണ്ടൻമുടി, തൊമ്മാൻകുത്ത് എന്നീ മേഖലകളിൽ തന്നാണ്ട് വിളകളായ കപ്പയും ചേനയും ചേമ്പും, ചക്ക, മാങ്ങ, തേങ്ങ എന്നിവയും ഉൾപ്പെടെ മൂടോടെ പിഴുത് കൊണ്ടുപോവുകയാണ്. വീടുകളിലെ അടുക്കളയിൽ കയറി ഭക്ഷണം സാധനങ്ങളും മറ്റും എടുത്തുതിന്നുന്നതും പതിവായിരിക്കയാണ്.
ഇവ കൂട്ടമായി എത്തുന്നതിനാൽ ഓടിച്ചുവിടാനും കഴിയില്ല. കൂട്ടമായി മനുഷ്യർക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്യും. കുരങ്ങുകൾ അനിയന്ത്രിതമായി പെറ്റുപെരുകിയതാണ് ഇവയുടെ ശല്യം രൂക്ഷമാകാൻ കാരണം. വനപാലകരെ വിവരം അറിയിച്ചാലും നടപടി ഇല്ലെന്നാണ് ജനങ്ങൾ പറയുന്നത്. പ്രശ്നത്തിൽ വനം വകുപ്പ് ഇടപെട്ട് വാനരശല്യം നിയന്ത്രിക്കുവാൻ നടപടി വേണമെന്നും കർഷകർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.