തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറി.
ഇടുക്കി സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പട്ട സി.ഇ.ഐ.ആർ പോർട്ടൽ ഡ്രൈവിന്റെ ഭാഗമായാണ് നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ കണ്ടെത്തി ഇടുക്കി ജില്ല പൊലീസ് മേധാവി ഉടമകൾക്ക് കൈമാറിയത്.
ദേവികുളം, കുമളി, ശാന്തൻപാറ തുടങ്ങിയ സ്റ്റേഷനിലാണ് കൂടുതൽ ഫോണുകൾ തിരികെ ലഭിച്ചത്. ഇതുവരെയും 1082 മൊബൈൽ ഫോണുകൾ ഇടുക്കി ജില്ലയിൽ നഷ്ടപ്പെട്ടതിൽ 332 എണ്ണം തിരികെ കണ്ടെത്താനായിട്ടുണ്ട്.
ഫോൺ നഷ്ടപ്പെട്ടാല്‍ ഉടന്‍ എന്ത് ചെയ്യണം?
* എത്രയും വേഗം പൊലീസിൽ പരാതി രജിസ്റ്റര്‍ ചെയ്യുക. അതിനായി കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പൊലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. പരാതിയിൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കൃത്യമായി രേഖപ്പെടുത്തണം.
* സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. സർവിസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക വഴി ഇത് നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഉപകരിക്കും. ഓര്‍ക്കുക നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്തു കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.