റോഡരികിലെ പാർക്കിങ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു

ഏലപ്പാറ: ടൗണിലെ അനധികൃത പാർക്കിങ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതയുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അലക്ഷ്യമായി മണിക്കൂറുകളോളം നിർത്തിയിടുന്നത് ഇവിടെ പതിവുകാഴ്ചയാണ്​. ബസ് സ്റ്റാൻഡ് മുതൽ ചെമ്മണ്ണ് റോഡുവരെ 400 മീറ്ററോളം ദൂരത്തിൽ അനധികൃത പാർക്കിങ് നീളുന്നു. ചിത്രവിവരണം idl - Pmd - 3 ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ പാർക്കിങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.