ചെറുതോണി: വേനൽമഴയിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ വ്യാപക കൃഷിനാശം. പത്തോളം പേരുടെ ഇരുപതേക്കറോളം സ്ഥലത്തെ കൃഷി ശക്തമായ കാറ്റിലും മഴയിലും നശിച്ചു. അനിൽ കിഴക്കേൽ, പ്രകാശ് പുളിച്ചമാക്കൽ, മോഹനൻ കൊല്ലക്കാട്ട്, മനോജ് നിരപ്പേൽ, ദിലീപ് കലയത്തിങ്കൽ, ഗിരീഷ് ആറുകണ്ടത്തിൽ, വിപിൻ കുമാർ തുടങ്ങിയവർക്ക് ലക്ഷങ്ങളുടെ നഷ്ടം റിപ്പോർട്ട് ചെയ്തു. ജാതി, ഗ്രാമ്പു, കൊക്കോ, റബർ, കശുമാവ് തുടങ്ങിയവ കാറ്റിൽ നിലംപൊത്തി. പഞ്ചായത്ത് അംഗം ബേബി ഐക്കരയുടെ നേതൃത്വത്തിൽ കൃഷി ഓഫിസിൽനിന്ന് എത്തിയ സംഘം നാശനഷ്ടം നേരിട്ട് കണ്ട് വിലയിരുത്തി. ----------- പടം മറ്റൊരു ഫയലിൽ......... ------ മറയൂരിൽ ആദിവാസികൾക്ക് വിൽപനകേന്ദ്രം മറയൂര്‍: മറയൂരിലെ മലനിരകളില്‍ ആദിവാസികള്‍ ഉൽപാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ വിറ്റഴിക്കുന്നതിന് മറയൂര്‍ ചന്ദന ഡിവിഷനില്‍ ആരംഭിച്ച ചില്ല വിപണനകേന്ദ്രത്തോട് ചേര്‍ന്ന് നിത്യോപയോഗ സാധനങ്ങൾ വില്‍ക്കാനുള്ള കേന്ദ്രംകൂടി തുറക്കും. വന ഉൽപന്നങ്ങളും കാര്‍ഷികവിളകളും വിറ്റഴിച്ച ശേഷം നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന രീതിയിലാണ് സജ്ജീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കലക്ടർ ഷീബ ജോർജ് വിപണനകേന്ദ്രം സന്ദർശിച്ചു. ----- ചിത്രം TDL Marayoor: കലക്ടര്‍ ഷീബ ജോർജ് ആദിവാസി വിപണനകേന്ദ്രം സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.