അടിമാലി: കുടിലില്‍നിന്ന് കാണാതായ ആദിവാസി മധ്യവയസ്കകനെ പരിക്കോടെ വനത്തില്‍ അവശനിലയില്‍ കണ്ടെത്തി. വനപാലകര്‍ രക്ഷകരായി. അടിമാലി റേഞ്ചില്‍ കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ പൂവേന്ദ്രന്‍ കൃഷ്ണനെയാണ് (55) വനപാലകര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഊമയും മാനസികാസ്വസ്ഥ്യവുമുള്ള കൃഷ്ണന്‍ ബുധനാഴ്ച പുലര്‍ച്ച കുറത്തിക്കുടിയിലെ വീട്ടില്‍നിന്ന് ഇറങ്ങിയോടി വനത്തിൽ ഒളിച്ചു. ബന്ധുക്കളും നാട്ടുകാരും വനപാലകരും നടത്തിയ അന്വേഷണത്തിൽ മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. സംസാരശേഷി ഇല്ലാത്ത കൃഷ്ണന്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കാട്ടില്‍ അലയുകയായിരുന്നു. ഇടക്ക് മുഖമിടിച്ച് വീണുപരിക്കേറ്റു. അവശനിലയില്‍ പാറയിടുക്കിലാണ് കണ്ടെത്തിയത്. --------- idg adi 8 traib ചിത്രം- പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആദിവാസി മധ്യവയസ്കകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.