പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ റവന്യൂ ഭൂമിയിൽ സ്വകാര്യ വ്യക്തി കൈയേറി വേലിവെച്ച സ്ഥലത്ത് റവന്യൂ അധികാരികൾ സർക്കാർ സ്ഥലമെന്ന ബോർഡ് സ്ഥാപിച്ചു. എൽ.എ തഹസിൽദാർ പി.എസ്. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികൾ കൈയേറി വേലി കിട്ടിയിരുന്ന സ്ഥലം റവന്യൂവകുപ്പിനെ അറിയിച്ചിട്ട് പൊളിച്ചു മാറ്റിയിരുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്തംഗങ്ങളും പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് വേലി പൊളിച്ചു നീക്കിയിരുന്നു. ഭൂമിയിൽ അനധികൃതമായി വേലി നിർമിച്ച് സർക്കാർ സ്ഥലം കൈയേറിയിട്ടും റവന്യൂ വകുപ്പ് ഒഴിപ്പിക്കാൻ തയാറാകാതിരുന്നത് വിവാദമായിരുന്നു. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റം നടന്നതെന്നും പരാതി ഉയർന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ബോർഡ് സ്ഥാപിച്ചത്. ചിത്രവിവരണം idl_ pmd_ 1 സർക്കാർ സ്ഥലമെന്ന ബോർഡ് സ്ഥാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.