മണ്ണിടിഞ്ഞ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

പീരുമേട്: ദേശീയ പാത 183ൽ കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് സമീപം മണ്ണിടിഞ്ഞ്​ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് തിങ്കളാഴ്ച വൈകീട്ട്​ മൂന്നോടെയാണ്​ മണ്ണിടിഞ്ഞത്​. നിർമാണ പ്രവർത്തനങ്ങളും ഇവിടുത്തെ കുളവുമാണ് മണ്ണിടിച്ചിലിന്​ കാരണമെന്ന്​ നാട്ടുകാർ പറയുന്നു. രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പീരുമേട്ടിൽനിന്നെത്തിയ അഗ്​നിരക്ഷാസേന വിഭാഗവും പൊലീസും നാട്ടുകാരും ചേർന്ന് തടസ്സം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചിത്രവിവരണം idl_ pmd - 2 ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.