Posted On
date_range Updated On
date_range ഒരുമയുണ്ടെങ്കിൽ... ഒരു വാഴക്കുലയിൽ ഞാലിപ്പൂവനും പാളയംേകാടനും
ആലങ്ങാട്: ഞാലിപ്പൂവനും പാളയംേകാടനും കൂടിച്ചേർന്ന വാഴക്കുല കൗതുകമാകുന്നു. മാളികംപീടിക പുതുമന മുഹമ്മദിെൻറ വീട്ടിലെ വാഴയാണ് ഇങ്ങനെ കുലച്ചത്. കുലയിൽ കൂടുതലും ഞാലിപ്പൂവൻ കായാണ്. ഇതിനിടയിൽ ഏതാനും പാളയംകോടൻ കായും. കായ് പാകമായി വെട്ടിയപ്പോഴാണ് ഈയൊരു കൗതുകം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
നിരവധി പേർ ഇത് കാണാൻ എത്തി.പാളയംേകാടൻ വാഴയിലാണ് ഈ രൂപത്തിൽ കുല ഉണ്ടായത്. വാഴ വളർന്നപ്പോൾ ഇടക്ക് കൂമ്പടഞ്ഞതിനെത്തുടർന്ന് പകുതി മുറിച്ചുമാറ്റിയിരുന്നു. അതിൽനിന്ന് വളർന്നു വലുതായാണ് കുലച്ചതെന്ന് മുഹമ്മദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.