കൊച്ചി: ജില്ലയുടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനം മാത്രമാണെന്ന് സംസ്ഥാനതല അവലോകന റിപ്പോർട്ട്. സംസ്ഥാനതലത്തിൽ 9.95 ശതമാനമുള്ളപ്പോഴാണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് കുറവ്.
നിലവിൽ കാസർകോട് മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ജില്ലയെക്കാൾ പിന്നിൽ. കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിർത്താൻ കഴിയുന്നത് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്ന് ജില്ല കലക്ടർ എസ്. സുഹാസ് പറഞ്ഞു.
അതേസമയം, പരിശോധനകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് എറണാകുളം. ആകെ ലക്ഷ്യമിട്ടതിൽ 93.6 ശതമാനം പൂർത്തിയാക്കാനായി.
കഴിഞ്ഞദിവസം മാത്രം 7900 പരിശോധന നടത്താൻ ലക്ഷ്യമിട്ടിടത്ത് 7391പരിശോധന പൂർത്തിയാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.