സർഗാത്മക ചിത്രം

തേരയിൽ വനിതകൾ പോളിങ് നിയന്ത്രിക്കും

കോ​ത​മം​ഗ​ലം: ജി​ല്ല​യി​ലെ വി​ദൂ​ര ബൂ​ത്തു​ക​ളി​ലൊ​ന്നാ​യ തേ​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കു​ക വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ. പെ​രു​മ്പാ​വൂ​ർ ആ​ശ്ര​മം ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക സി​ബി റെ​യ്ച്ച​ൽ തോ​മ​സാ​ണ് പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കെ.​എ. നി​ഷ ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​ർ. സി.​എം. ഷാ​മി​ല, കെ.​എ​ച്ച്. ഷെ​ജി​ന എ​ന്നി​വ​രാ​ണ് മ​റ്റു ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ക.

ചൊ​വ്വാ​ഴ്ച പോ​ളി​ങ് ബൂ​ത്ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ല​ഭി​ച്ച​പ്പോ​ഴാ​ണ് തേ​ര കു​ടി​യെ കു​റി​ച്ച് ഇ​വ​ർ കേ​ൾ​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ൽ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യോ​ടെ​യാ​ണ് എം.​എ കോ​ള​ജി​ലെ പോ​ളി​ങ് സാ​മ​ഗ്രി വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. വ​ന​മേ​ഖ​ല​യി​ലെ ബൂ​ത്താ​ണ് എ​ന്ന​റി​ഞ്ഞ​ത് ഇ​വി​ടെ​വെ​ച്ചാ​ണ്.

ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മോ എ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ചെ​ങ്കി​ലും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ആ​ലു​വ എ​സ്.​പി സ്ക്വാ​ഡി​ലെ ആ​ർ. ശ്യം​കു​മാ​ർ കൂ​ടി ചേ​ർ​ന്ന​തോ​ടെ പി​ന്മാ​റാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ ബ്ലാ​വ​ന​യി​ലെ​ത്തി ഇ​വ​ർ ച​ങ്ങാ​ട​ത്തി​ൽ മ​റു​ക​ര ക​ട​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ​കൂ​ടി കാ​ന​ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് തേ​ര​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ബൂ​ത്ത് ഒ​രു​ക്കാ​ൻ എ​ത്തി​യ​ത്. മൊ​ബൈ​ൽ റേ​ഞ്ച് ല​ഭി​ക്കാ​ത്ത ഇ​വി​ടെ താ​ൽ​കാ​ലി​ക വ​യ​ർ​ലെ​സ് സം​വി​ധാ​ന​വു​മാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. 54 വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വോ​ട്ടി​ങ് നേ​ര​ത്തെ പൂ​ർ​ത്തി​യാ​യാ​ലും നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷം രാ​ത്രി വൈ​കി​യേ മ​ട​ങ്ങാ​ൻ സാ​ധി​ക്കൂ. 

Tags:    
News Summary - Women will control the voting in Thera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.