സ്വി​റ്റ്സ്വ​ർ​ല​ണ്ട് സ്വ​ദേ​ശി ജോ​യും കു​ടും​ബ​വും ജാ​സ്മി​ൻ പൂ​ജാ​ര​ക്കൊ​പ്പം സം​ഭാ​ര വി​ത​ര​ണ​ത്തി​ൽ

ചൂടിന് ആശ്വാസം പകർന്ന് വഴിയാത്രികർക്ക് സംഭാര വിതരണവുമായി വിദേശികൾ

മ​ട്ടാ​ഞ്ചേ​രി: മീ​ന​മാ​സ​ത്തെ പൊ​രി​യു​ന്ന വെ​യി​ലി​ൽ വ​ല​യു​ന്ന നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ ഇ​ക്കു​റി​യും സം​ഭാ​ര വി​ത​ര​ണ​ത്തി​നെ​ത്തി സ്വി​റ്റ്സ​ർ​ല​ണ്ട് സ്വ​ദേ​ശി ജോ​യും കു​ടും​ബ​വും.

മൈ​ത്രി സോ​ഷ​ൽ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി പാ​ല​സ് റോ​ഡി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന ജ​ന​കീ​യ ത​ണ്ണീ​ർ പ​ന്ത​ലി​ലാ​ണ് ജോ​യും കു​ടും​ബ​വും സം​ഭാ​രം വി​ത​ര​ണം ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ച്ചി സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ മൈ​ത്രി ചെ​യ​ർ​മാ​ൻ ദീ​പ​ക് പൂ​ജാ​ര, ജാ​സ്മി​ൻ പൂ​ജാ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്ക് സം​ഭാ​ര വി​ത​ര​ണം ചെ​യ്യു​ന്ന​ത് ജോ ​കാ​ണു​ക​യും വി​ത​ര​ണ​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം പ​ങ്കു ചേ​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കു​റി കൊ​ച്ചി കാ​ണാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ ജോ ​പാ​ല​സ് റോ​ഡി​ലെ​ത്തി സം​ഭാ​ര വി​ത​ര​ണ​ത്തി​ൽ കു​ടും​ബ സ​മേ​തം പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​റ്റു​മെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷ​വും താ​ൻ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗു​ജ​റാ​ത്തി വം​ശ​ജ​നാ​യ ദീ​പ​ക് പൂ​ജാ​ര ജീ​ര​കം, വി​വി​ധ ത​രം സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഇ​ഞ്ചി, പ​ച്ച​മു​ള​ക് തു​ട​ങ്ങി പ്ര​ത്യേ​ക ചേ​രു​വ​ക​ൾ ചേ​ർ​ത്താ​ണ് സം​ഭാ​രം ത​യ്യാ​റാ​ക്കു​ന്ന​ത്. ജ​ന​കീ​യ ത​ണ്ണീ​ർ പ​ന്ത​ൽ ക​ഴി​ഞ്ഞ മാ​സം 27 ന് ​കൊ​ച്ചി മേ​യ​ർ മി​നി​മോ​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 

Tags:    
News Summary - Foreigner distributes food to passersby to relieve heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.