ആലുവ റെയിൽവേ സ്ക്വയറിൽ നടന്ന കൊട്ടിക്കലാശം

ആവേശം ചോരാതെ പെരിയാർ നഗരിയിലെ കൊട്ടിക്കലാശം

ആലുവ: വാശിയേറിയ മത്സരം നടക്കുന്ന ആലുവയിൽ കൊട്ടിക്കലാശവും ഗംഭീരമായി. സമയപരിധി അടുക്കുന്തോറും ആവേശം വാനോളം ഉയർന്നു. വൈകീട്ട് മൂന്നോടെ സ്ഥാനാർഥികൾ നഗരത്തിൽ പ്രവേശിച്ചു.

നാലോടെ പ്രചാരണ വാഹനങ്ങൾ നഗരത്തിനകത്തേക്ക് ഓട്ടം ചുരുക്കി. ഇതോടെ നഗരം നിശ്ചലമായി. അഞ്ച് മണിക്ക് മുമ്പ് തന്നെ സ്ഥാനാർഥികളടക്കം കൊട്ടിക്കലാശം നടന്ന റെയിൽവേ സ്ക്വയറിൽ തടിച്ചുകൂടി. ചൊവ്വാഴ്ച രാവിലെ ആലുവ മാർക്കറ്റിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ പ്രചാരണത്തിന് തുടക്കമിട്ടത്.

നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന കലാശക്കൊട്ടിന് സ്ഥാനാർഥി എ.എം ആരിഫിന്റെ സാന്നിധ്യം ആവേശമായി. എൽ.ഡി.എഫ് കൺവീനർ എം.എ. അബ്ദുൽ ഖാദർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ അവസാന റോഡ് ഷോക്കും കൊട്ടിക്കലാശത്തിനുമായി തുറന്ന ജീപ്പിലെത്തിയ സ്ഥാനാർഥിയെ എതിരേൽക്കാനെത്തിയവരുടെ ആവേശം കൊടുമുടിയേറ്റാൻ അപ്രതീക്ഷിത സാന്നിധ്യമായി ഹൈബി ഈഡൻ എം.പിയുമെത്തി.

എൻ.ഡി.എ സ്ഥാനാർഥി എം.എ. ബ്രഹ്മരാജ് നെടുമ്പാശേരി പഞ്ചായത്തിലും ആലുവയിലെ കലാശക്കൊട്ടിലും പങ്കെടുത്തു.

Tags:    
News Summary - The high-octane grand finale in Periyar City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.