Posted On
date_range Updated On
date_range മരം വീണ് ബൈക്ക് യാത്രികന് പരിക്ക്
മരട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് യാത്രികനായ ചലച്ചിത്ര കഥാകാരന് പരിക്ക്. മരട് കടേപ്പറമ്പിൽ അജീഷ് ആന്റണിക്കാണ് (37) പരിക്കേറ്റത്. അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി. മരട് അയിനിനടയ്ക്കു സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
പേട്ട ഭാഗത്തുനിന്നു വരുകയായിരുന്നു അജീഷ്. ചില്ലകൾക്ക് ഇടയിൽ പെട്ടുപോയ അജീഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് കൊമ്പുകൾ വെട്ടിമാറ്റി രക്ഷപ്പെടുത്തിയത്. റോഡിന് കുറുകെ കിടന്ന മരം അഗ്നിരക്ഷാസേനയെത്തി വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഈയിടെ ഇറങ്ങിയ 'പ്രൊട്ടക്ടർ' എന്ന സിനിമയുടെ കഥ അജീഷിന്റേതാണ്. കഴുത്തിനു സാരമായി പരിക്കേറ്റ അജീഷ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.