തെരെഞ്ഞെടുപ്പ്; എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പരസ്യപ്രചാരണം അവസാനിച്ചതു മുതൽ വോട്ടെടുപ്പ് അവസാനിaക്കുന്ന ഒമ്പതാം തീയതി വൈകിട്ട് ആറു വരെയാണ് നിയന്ത്രണം.

പ്രധാന നിയന്ത്രണങ്ങൾ

  • പരസ്യ പ്രചാരണ പ്രവർത്തനങ്ങൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ പാടില്ല. എന്നാൽ, വീടുകൾ കയറിയുള്ള പ്രചാരണത്തിന് തടസ്സമില്ല.
  • സോഷ്യൽ മീഡിയ ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളോ അഭിപ്രായ സർവേ ഫലങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല.
  • മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരും പ്രചാരണത്തിനായി എത്തിയവരും മണ്ഡലം വിട്ടുപോകേണ്ടതാണ്.
  • വാഹനങ്ങളിൽ ഘടിപ്പിച്ചതോ അല്ലാത്തതോ ആയ ഒരുവിധ ഉച്ചഭാഷിണികളും ഉപയോഗിക്കാൻ പാടില്ല.
  • പോളിങ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ തിരഞ്ഞെടുപ്പ് ബൂത്തുകളോ പ്രചാരണങ്ങളോ അനുവദിക്കില്ല. ഒരു സ്ഥാനാർഥിക്ക് ഒരു പോളിങ് സ്റ്റേഷൻ പരിധിയിൽ ഒരു ബൂത്ത് മാത്രമേ അനുവദിക്കൂ.
  • പോളിങ് സ്റ്റേഷനിലോ പരിസരത്തോ ആയുധങ്ങൾ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു.
  • നിരീക്ഷകർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ഒഴികെ മറ്റാർക്കും പോളിങ് സ്റ്റേഷനുകളിൽ മൊബൈൽ ഫോണോ മറ്റ് വയർലെസ് സെറ്റുകളോ ഉപയോഗിക്കാൻ അനുവാദമില്ല.
Tags:    
News Summary - Election; Strict Restrictions Imposed in Ernakulam District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.