ഗതാഗത നിയമ ലംഘനം; നടപടി ശക്​തമാക്കി സിറ്റി പൊലീസ്

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സി​റ്റി പൊ​ലീ​സ് ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കി. ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന തീ​തി​യി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും, ന​ട​പ്പാ​ത​യി​ലെ പാ​ർ​ക്കി​ങ്, സീ​ബ്ര ലൈ​ൻ ലം​ഘ​നം എ​ന്നി​വ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ഈ ​മാ​സം ഇ​തു​വ​രെ 9,300 പെ​റ്റി കേ​സു​ക​ൾ​ ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് മൂ​ലം ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ത്ത് എം. ​ജി റോ​ഡ്, ബാ​ന​ർ​ജി റോ​ഡ്, പാ​ർ​ക്ക് അ​വ​ന്യു റോ​ഡ് തു​ട​ങ്ങി​യ പ്ര​ധാ​ന റോ​ഡു​ക​ൾ, തി​ര​ക്കേ​റി​യ ജ​ങ്ഷ​നു​ക​ൾ, വ്യാ​പാ​ര-​മാ​ർ​ക്ക​റ്റ് മേ​ഖ​ല​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ച, ന​ട​പ്പാ​ത​ക​ൾ കൈ​യ്യേ​റി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ചു​മ​ത്തി. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഈ ​മാ​സം 4853 കേ​സു​ക​ളും ന​ട​പ്പാ​ത​യി​ലെ പാ​ർ​ക്കിം​ങ്ങി​ൽ 2878 കേ​സു​ക​ളും സീ​ബ്ര ലൈ​ൻ ലം​ഘ​ന​ത്തി​ന് 1569 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നും സി​റ്റി പൊ​ലീ​സ് തു​ട​ർ​ച്ച​യാ​യ ജാ​ഗ്ര​ത​യും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​മെ​ന്നും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു

Tags:    
News Summary - Traffic violation; Action strengthened by City Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.